വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

Minister EP Jayarajan's private secretary has been replaced

വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. എം. പ്രകാശനെയാണ് മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എം. പ്രകാശന്‍ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് എന്നാണ് സിപിഐഎം വിശദീകരണം.

വെള്ളിയാഴ്ച ചേര്‍ന്ന സിപിഐഎം സംസ്ഥാനസമിതി യോഗത്തിലാണ് പ്രകാശനെ മാറ്റാന്‍ തീരുമാനിച്ചത്.
സിപിഐഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനസമിതി എം. പ്രകാശനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ തീരുമാനിച്ചത്. 2018ലാണ് മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം. പ്രകാശന്‍ മാസ്റ്റര്‍ നിയമിതനായത്.

Story Highlights – Minister EP Jayarajan’s private secretary has been replaced

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top