സിഡ്നിയിലെ മൂന്നാം ടെസ്റ്റിൽ കാഴ്ചക്കാർ കുറയും; അനുവദിക്കുക 25 ശതമാനം കാണികളെ

Sydney Cricket Ground Test

സിഡ്നിയിൽ വർധിക്കുന്ന കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്നാം ടെസ്റ്റിൽ സ്റ്റേഡിയത്തിലെ കാഴ്ചക്കാർ കുറയും. പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം 25 ശതമാനം കാണികളെയാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കുക. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളൊക്കെ അസാധുവായി. ഇവർക്ക് പണം തിരികെ നൽകും. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇടക്കാല സിഇഓ നിക്ക് ഹോക്ക്‌ലി ആണ് ഇക്കാര്യം അറിയിച്ചത്.

Read Also : അശ്വിൻ-ജഡേജ ദ്വയത്തെ നേരിടാൻ ബുദ്ധിമുട്ടെന്ന് മാത്യു വെയ്ഡ്

“ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശപ്രകാരം താരങ്ങൾക്കും മാച്ച് ഒഫീഷ്യലുകൾക്കും അടക്കമുള്ളവർക്ക് പഴുതടച്ച സുരക്ഷ നൽകാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം കുറയ്ക്കുന്നത് സാമൂഹിക അകലം പാലിക്കാൻ സഹായിക്കും. ടിക്കറ്റ് വാങ്ങിയവർക്ക് നന്ദി. അവർക്ക് പണം തിരികെ നൽകും. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഇരിപ്പിടങ്ങളിൽ ക്രമീകരണം വരുത്തിയതിനു ശേഷം വീണ്ടും ടിക്കറ്റ് വില്പന നടത്തും.”- നിക്ക് പറഞ്ഞു.

ഈ മാസം ഏഴിനാണ് സിഡ്നിയിൽ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ആദ്യത്തെ ടെസ്റ്റ് ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റ് ഇന്ത്യയും വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങൾ കൂടി പരമ്പരയിൽ ബാക്കിയുണ്ട്.

Story Highlights – Sydney Cricket Ground To Be At 25% Capacity For Third Test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top