അശ്വിൻ-ജഡേജ ദ്വയത്തെ നേരിടാൻ ബുദ്ധിമുട്ടെന്ന് മാത്യു വെയ്ഡ്

Matthew Wade Ashwin Jadeja

രവിചന്ദ്രൻ അശ്വിൻ-രവീന്ദ്ര ജഡേജ സഖ്യത്തെ നേരിടുക ബുദ്ധിമുട്ടെന്ന് ഓസീസ് താരം മാത്യു വെയ്ഡ്. ഇരുവരും നന്നായി പന്തെറിഞ്ഞെന്നും മെൽബണിൽ അവരെ നേരിടുക വളരെ ബുദ്ധിമുട്ടായിരുന്നു എന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. ഹിന്ദുസ്താൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“അവർ നന്നായി പന്തെറിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്, സ്പിന്നും ബൗൺസുമുള്ള മെൽബണിൽ പ്രത്യേകിച്ചും. കളി ഇങ്ങനെയാകുമെന്ന് ഞങ്ങൾ കരുതിയില്ല. സാഹചര്യവുമായി വേഗം പൊരുത്തപ്പെടാൻ ഞങ്ങൾക്കായില്ല. സ്മിത്ത് മുൻപ് പലതവണ അശ്വിനെതിരെ കളിച്ചിട്ടുണ്ട്. ഇവിടെ അദ്ദേഹം വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന് പ്രശ്നമൊന്നും ഉണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്. അശ്വിൻ-ജഡേജ സഖ്യം വളരെ ബുദ്ധിമുട്ടേറിയ സ്പിൻ ദ്വയമാണ്. അവർ വളരെ സ്ഥിരതയുള്ളവരാണ്. അവർക്കെതിരെ ഒരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു.”- വെയ്ഡ് പറഞ്ഞു.

4 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഓരോ കളി വീതം ജയിച്ച് ഇരു ടീമുകളും സമനില പാലിക്കുകയാണ്. സിഡ്നിയിൽ ഈ മാസം ഏഴിനാണ് അടുത്ത ടെസ്റ്റ് ആരംഭിക്കുക.

Story Highlights – Matthew Wade feels it’s pretty tough to tackle Ashwin and Jadeja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top