സംസ്ഥാനത്ത് ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

health ministry releases new guildelines for festivals

സംസ്ഥാനത്ത് ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്.

പരിപാടികളുടെ വിശദവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻകൂർ അനുമതിവാങ്ങണം. കണ്ടെയിമെന്റ് സോണുകളിൽഉത്സവപരിപാടികൾ പാടില്ല.65 നു മുകളിൽ പ്രായമുള്ളവരും ഗുരുതരരോഗികളും, ഗർഭിണികളും, കുട്ടികളും ഉത്സവങ്ങളിൽ പങ്കെടുക്കരുത്. പുരോഹിതരടക്കം
എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. എല്ലാവരിലും കൊവിഡ്ലക്ഷണങ്ങൾ പരിശോധിക്കണം. സാമൂഹിക അകലമടക്കമുള്ള കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. പങ്കെടുക്കുന്നവരുടെപേരും ഫോൺ നമ്പരും സൂക്ഷിക്കണം.

റാലികൾ,ഘോഷയാത്രകൾ, സാംസ്‌കാരിക പരിപാടികൾതുടങ്ങിയവയ്ക്കും മാർഗനിർദേശങ്ങൾ ബാധകമാണ്.

Story Highlights – health ministry releases new guildelines for festivals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top