ഡോളര്‍ കടത്ത് കേസ്; സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല

ഡോളര്‍ കടത്ത് കേസിലെ ചോദ്യം ചെയ്യലിനായി സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്നും കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല. നിയമസഭ ഡ്യൂട്ടി ഉണ്ടെന്ന് കെ. അയ്യപ്പന്‍ കസ്റ്റംസിനെ അറിയിച്ചു. കസ്റ്റംസിന്റെ സമന്‍സ് ലഭിച്ചിട്ടും തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഹാജരാവാതിരിക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ കെ. അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു. എന്നാല്‍ നിയമസഭാ സഭ ഉടന്‍ വിളിച്ചുചേര്‍ക്കും എന്നുള്ളതിനാല്‍ ജോലി ഭാരം കൂടുതല്‍ ഉണ്ടെന്നും അതുകൊണ്ട് ഇപ്പോള്‍ ഹാജരാവാന്‍ കഴിയില്ല എന്നുമാണ് കെ. അയ്യപ്പന്‍ അറിയിച്ചത്.
അയ്യപ്പന്റെ വിശദീകരണം തൃപ്തികരമല്ല എന്നാണ് കസ്റ്റംസ് നിലപാട്. അയ്യപ്പന്‍ ബോധപൂര്‍വം ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍ കൂടി സമന്‍സ് നല്‍കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
Story Highlights – Dollar smuggling case; Assistant Secretary Speaker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here