ഇടതു മുന്നണി വിടേണ്ട സാഹചര്യം എൻസിപിക്കില്ലെന്ന് എ. കെ ശശീന്ദ്രൻ

ഇടതു മുന്നണി വിടേണ്ട സാഹചര്യം എൻസിപിക്ക് ഇല്ലെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. ഇക്കാര്യം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ബോധ്യപ്പെടുത്തിയതായി എ. കെ ശശീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ എൻസിപിക്ക് മാന്യമായ പരിരക്ഷ നൽകുന്നുണ്ട്. ഇടതു മുന്നണിയിലെ എല്ലാ കക്ഷികളും സംതൃപ്തരായി തെരഞ്ഞെടുപ്പിനെ നേരിടും. ഇടത് ഭരണത്തുടർച്ച ഉറപ്പെന്ന് ശരദ് പവാറിന് അറിയാമെന്നും എ. കെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, എൻസിപി സംസ്ഥാന നേതാക്കൾ ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. മാണി സി കാപ്പൻ, ടിപി പീതാംബരൻ എന്നിവരടക്കമുള്ള 6 നേതാക്കൾ മുംബൈയിലെത്തിയാണ് ദേശീയ അധ്യക്ഷനെ കണ്ടത്. എ കെ ശശീന്ദ്രന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മറുവിഭാഗം നേതാക്കൽ കേന്ദ്ര നേതൃത്വത്തെ കണ്ടത്. പാലാ സീറ്റടക്കം 4 സീറ്റുകളും ലഭിച്ചില്ലെങ്കിൽ മുന്നണി വിടണമെന്ന് നേതാക്കൾ ശരദ് പവാറിനെ നിലപാട് അറിയിച്ചതായാണ് വിവരം.
Story Highlights – A K Saseendran, NCP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here