മൂന്നാം ടെസ്റ്റ്: ഒന്നാം ദിനത്തിൽ ഓസ്ട്രേലിയക്ക് മേൽക്കൈ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനം ആതിഥേയർക്ക് മേൽക്കൈ. മഴ മൂലം 55 ഓവർ മാത്രം എറിയാനായ ആദ്യ ദിവസം, 2 വിക്കറ്റ് നഷ്ടത്തിൽ 166 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിംഗ് അവസാനിപ്പിച്ചത്. മാർനസ് ലബുഷെയ്ൻ (67), സ്റ്റീവ് സ്മിത്ത് (31) എന്നിവരാണ് ക്രീസിൽ. ഡേവിഡ് വാർണർ (5), വിൽ പുകോവ്സ്കി (62) എന്നിവരാണ് പുറത്തായത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോർബോർഡിൽ 6 റൺസ് മാത്രം ഉള്ളപ്പോൾ അവർക്ക് വാർണറെ നഷ്ടമായി. ഓസീസ് ഓപ്പണറെ മുഹമ്മദ് സിറാജ് ചേതേശ്വർ പൂജാരയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന പുകോവ്സ്കി-ലബുഷെയ്ൻ സഖ്യം ഓസ്ട്രേലിയക്ക് മേൽക്കൈ നൽകി. മൂന്നു തവണ ലൈഫ് ലഭിച്ച പുകോവ്സ്കി ഇതിനിടെ കരിയറിലെ ആദ്യ അർദ്ധസെഞ്ചുറി തികച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 100 റൺസിൻ്റെ കൂട്ടുകെട്ടുയത്തി. പുകോവ്സ്കിയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ അരങ്ങേറ്റക്കാരൻ നവദീപ് സെയ്നിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
Read Also : അരങ്ങേറ്റത്തിൽ പുകോവ്സ്കിയ്ക്ക് ഫിഫ്റ്റി; താരത്തെ രണ്ട് തവണ നിലത്തിട്ട് പന്ത്
മൂന്നാം വിക്കറ്റിൽ ലബുഷെയ്നൊപ്പം ചേർന്ന സ്റ്റീവ് സ്മിത്ത് ഏകദിന ശൈലിയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ സ്മിത്ത് ഇന്ത്യയെ തുടക്കം മുതൽ തന്നെ സമ്മർദ്ദത്തിലാക്കി. ഇതിനിടെ ലബുഷെയ്ൻ ഫിഫ്റ്റിയടിച്ചു. 60 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ സ്മിത്തും ലബുഷെയ്നും ചേർന്ന് ഉയർത്തിയത്.
Story Highlights – australia has upper hand in third test vs india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here