ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതമായി നീട്ടി

ഡോണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതമായി നീട്ടി. ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂർണമാകുന്നതുവരെ വിലക്ക് തുടരും. നിലവിലെ സാഹചര്യത്തിൽ ഡോണൾഡ് ട്രംപിന് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനം തുടർന്നും ലഭ്യമാക്കുന്നതിന്റെ അപകട സാധ്യത വളരെ വലുതാണെന്ന് സുക്കർബർഗ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ട്രംപിന്റെ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കൂടുതൽ അക്രമങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിൽ അദ്ദേഹത്തിന്റെ പോസ്റ്റുകൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.
Story Highlights – Donald Trump banned indefinitely from Facebook: Mark Zuckerberg
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News