Advertisement

കോതമംഗലം പള്ളിക്കേസ് : സിആർപിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് തടഞ്ഞു

January 7, 2021
Google News 2 minutes Read
hc stays single bench verdict on kothamangalam church case

സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചാണ് തടഞ്ഞത്. ഹർജി വീണ്ടും ഈ മാസം 15ന് പരിഗണിക്കും.

കോടതി വിധി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ കൂടുതൽ സമയം ഇതിന് ആവശ്യമാണെന്നും സർക്കാർ കൂട്ടിച്ചേർത്തു.

അതേസമയം, കോതമംഗലം പള്ളി സിആർപിഎഫ് ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ കേന്ദ്രം നിലപാടറിയിച്ചു. പള്ളി തർക്കം സംസ്ഥാന വിഷയമാണെന്നും കേന്ദ്രസർക്കാരിനെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു എഎസ്ജി കോടതിയെ അറിയിച്ചത്. പുനഃപരിശോധനാ ഹർജി നൽകുമെന്ന് എഎസ്ജി കോടതിയിൽ പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിനായി ഇരുവിഭാഗത്തിന്റെയും വിശ്വാസം നേടാൻ സംസ്ഥാന സർക്കാരിനായില്ലെന്ന് കേന്ദ്രം പറഞ്ഞു. പ്രധാനമന്ത്രി മുൻകൈയ്യെടുത്ത് ഇരുകൂട്ടരുമായും ചർച്ച നടത്തുന്നുണ്ട്. സംസ്ഥാനം സഹായം ആവശ്യപ്പെട്ടാൽ കേന്ദ്രം പരിഗണിക്കുമെന്നും എഎസ്ജി അറിയിച്ചു.

Story Highlights – hc stays single bench verdict on kothamangalam church case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here