കോതമംഗലം പള്ളി ഏറ്റെടുക്കല്‍; സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കോതമംഗലം പള്ളി ഏറ്റെടുക്കല്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിന്മേല്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍. ഉത്തരവ് നടപ്പാക്കുന്നത് കഴിഞ്ഞയാഴ്ച ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു.

കോടതിയലക്ഷ്യ ഹര്‍ജിയിലെ ഉത്തരവിന്റെ നിയമസാധുതയാണ് പ്രധാനമായും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കുന്നത്. മുന്‍ ഉത്തരവിനു വിരുദ്ധമായാണ് നിലവിലെ സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് അപ്പീലില്‍ സര്‍ക്കാരിന്റെ ആരോപണം. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ പള്ളി ഏറ്റെടുക്കല്‍ വിഷയത്തില്‍ ഇടപെടേണ്ടതില്ലാ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഹര്‍ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

Story Highlights – Kothamangalam Church; The High Court will hear the government’s appeal today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top