ഐപിഎൽ 2021; മിനി ലേലം അടുത്ത മാസമെന്ന് റിപ്പോർട്ട്

2021 ഐപിഎലിലെ മിനി ലേലം ഫെബ്രുവരിയിലെന്ന് റിപ്പോർട്ട്. ഫെബ്രുവരി രണ്ടാം ആഴ്ചയിലൊരു ദിവസമാവും ലേലമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടീമിൽ നിന്ന് താരങ്ങളെ റിലീസ് ചെയ്യാൻ ജനുവരി 21 വരെ സമയമുണ്ട്. അടുത്ത വർഷം മുതൽ ലീഗിൽ 10 ടീമുകൾ ഉണ്ടാവും. അതുകൊണ്ട് തന്നെ മിനി ലേലത്തിൽ ബുദ്ധിപരമായി ഇടപെടാനാവും ടീമുകളുടെ ശ്രമം.
Read Also : ഐപിഎലിനിടെ ടീം രഹസ്യം ചോർത്താനുള്ള ശ്രമവുമായി ഡൽഹി സ്വദേശിനിയായ നഴ്സ്; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം
അതേസമയം, കഴിഞ്ഞ മാസം നടന്ന ഐപിഎൽ വാഷിക ജനറൽ ബോഡി മീറ്റിംഗിലാണ് 2022 മുതൽ ടീമുകൾ വർധിപ്പിക്കാൻ ധാരണയായത്. നിലവിൽ 8 ടീമുകളാണ് ഐപിഎൽ കളിക്കുന്നത്. അടുത്ത വർഷം മുതൽ ഇത് 10 ടീമുകളാവും. വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയും പുതിയ ടീമുകളെ വാങ്ങിയേക്കുമെന്നാണ് സൂചന. അഹ്മദാബാദ് കേന്ദ്രീകരിച്ചുള്ള ടീം അദാനിയുടെ ഉടമസ്ഥതയിലാവുമെന്നാണ് സൂചന. രണ്ട് സീസണുകളിൽ ഐപിഎൽ കളിച്ച റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ഫ്രാഞ്ചൈസി ഉടമകളായിരുന്ന ആർപിജിഎസ് ഗ്രൂപ്പ് ഉടമയാണ് ഗോയങ്ക. അതുകൊണ്ട് തന്നെ ഗോയങ്കയ്ക്കും സാധ്യത കല്പിക്കപ്പെടുന്നുണ്ട്.
ഈ വർഷം ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്താൻ ശ്രമിക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യയിലെ കൊവിഡ് ബാധയെ തുടർന്ന് യുഎഇയിലാണ് ഐപിഎൽ നടത്തിയത്.
Story Highlights – ipl mini auction in next month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here