ഐപിഎലിനിടെ ടീം രഹസ്യം ചോർത്താനുള്ള ശ്രമവുമായി ഡൽഹി സ്വദേശിനിയായ നഴ്സ്; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

nurse approached IPL information

യുഎഇയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13-ാം സീസണിനിടെ ടീം രഹസ്യങ്ങൾ ചോർത്തുന്നതിനായി ഡൽഹിയിൽ നിന്നുള്ള ഒരു നഴ്സ് ഒരു ഇന്ത്യൻ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിങ്ങിന്റേതാണ് വെളിപ്പെടുത്തൽ.

ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണെന്ന വ്യാജേനയാണ് ഇവർ ഇന്ത്യൻ താരത്തെ സമീപിച്ചത്. വാതുവെയ്പ്പിനു വേണ്ടിയാണ് നഴ്സ് രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതെന്ന് അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു. യുഎഇയിൽ നടന്ന ഐപിഎലിനിടെ, സെപ്റ്റംബർ 30നാണ് നഴ്സ് താരത്തെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. ടീമുമായി ബന്ധപ്പെട്ട ചില രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് സമൂഹമാധ്യത്തിലൂടെ ഈ നഴ്സ്, താരത്തോട് ആരാഞ്ഞത്. ഏതാനും വർഷം മുൻപ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഈ താരം വിവരം ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചു. അതേസമയം സ്വകാര്യതയെ മാനിച്ച് ഈ താരത്തിന്റെയോ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുടെയോ പേര് പുറത്തുവിട്ടിട്ടില്ല.

അതേസമയം, സംഭവത്തെപ്പറ്റി താരം ഐപിഎലിനിടെ തന്നെ അറിയിച്ചിരുന്നു എന്നും അതേക്കുറിച്ച് അന്വേഷിച്ചിരുന്നു എന്നും അജിത്ത് സിങ് പറഞ്ഞു.

നഴ്‌സും ക്രിക്കറ്റ് താരവും തമ്മിൽ ഏതാണ്ട് മൂന്നു വർഷത്തെ പരിചയമുണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താരത്തിന്റെ ആരാധികയാണെന്ന് പറഞ്ഞാണ് നഴ്സ് താരത്തെ പരിചയപ്പെട്ടത്.

Story Highlights – Delhi nurse approached India player for IPL inside information

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top