മൊബൈലിനൊപ്പം പവർ ബാങ്ക് സൗജന്യം; ടാബ്ലെറ്റിനൊപ്പം എംഐ ബഡ്‌സ്; ഓഫറുകൾ ഇനി മൂന്ന് ദിവസത്തേക്ക് കൂടി മാത്രം

കേരളത്തിലെ പ്രമുഖ ഡിജിറ്റൽ ഷോറൂമായ മൈ ജിയുടെ പുതുവർഷ ഓഫർ തീരാൻ മൂന്ന് ദിവസം മാത്രം ബാക്കി. ഉപഭോക്താക്കളെ അമ്പരിപ്പിക്കുന്ന ഓഫറാണ് മൈജിയുടെ പുതിയ കടവന്ത്ര ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയാണ് കടവന്ത്രയിൽ സ്ഥിതി ചെയ്യുന്നത്.
4000-8000 രൂപയ്ക്ക് ഇടയിലുള്ള മൊബൈൽ ഫോണുകൾക്ക് ഒപ്പം സ്‌ക്രീൻ കാർഡ്,പൗച്ച് ,വയേർഡ് ഹെഡ് സെറ്റ് എന്നിവ സൗജന്യമായി ലഭിക്കും. 8001- 10000 രൂപയ്ക്ക് ഇടയിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ നേടാം ,ഒരു പവർ ബാങ്ക് തികച്ചും സൗജന്യമായി . മൊബൈൽ ഫോണുകൾക്ക് വിലക്കുറവും ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത് . കേരളത്തിലുടനീളമുള്ള 82 മൈ ജി ഷോറൂമുകളിലും ഈ ഓഫറുകൾ ലഭ്യമാണ് .
വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന സ്റ്റുഡൻറ്റ് ഓഫറിലൂടെ ഡെസ്‌ക്ടോപ്പ് കപ്യുട്ടറുകൾ 13,799 രൂപ മുതൽ ലഭ്യമാക്കിയിട്ടുണ്ട് . വിവിധ ഗാഡ്ജറ്റുകൾക്ക് ആകർഷകമായ കോംബോ ഓഫറുകൾ ലഭ്യമാണ് . ഏത് ടി വി വാങ്ങുമ്പോഴും 3,490 രൂപയുടെ 40W ഹോം തീയേറ്റർ വെറും 1,999 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം. തെരഞ്ഞെടുത്ത മോഡൽ ടാബ്ലറ്റുകൾ വാങ്ങുമ്പോൾ എംഐ ബഡ്സ് തികച്ചും സൗജന്യമായി നേടാം. കൂടാതെ അതിശയിപ്പിക്കുന്ന വിലക്കുറവിൽ ലാപ്ടോപ്പുകൾ സ്വന്തമാക്കുന്നതിനൊപ്പം 2,499 രൂപയുടെ സ്മാർട്ട് വാച്ചും സൗജന്യമായി നേടാം .
പ്രമുഖ ഫിനാൻസ് കമ്പനികൾ വഴി ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് / ഇ .എം .ഐ സൗകര്യം , അതിവേഗ ലോൺ , എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പർച്ചേസുകൾക്കൊപ്പം ലഭിക്കുന്നു . വിലക്കിഴിവിനൊപ്പം എ. സി വാങ്ങുമ്പോൾ സ്റ്റെബിലൈസർ സൗജന്യമായി ലഭിക്കുന്നു . മികച്ച ഓഫറുകളോടെ ആക്‌സെസറീസുകളും വൈവിധ്യമാർന്ന മൾട്ടീമീഡിയ പ്രൊഡക്ടുകളും സ്വന്തമാക്കാം. ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന പ്രൊഡക്ഷൻ പ്ലാനുകളും ഒരുക്കിയിട്ടുണ്ട് . ഇതിനു പുറമെ ഗാഡ്ജറ്റുകൾ ബുക്ക് ചെയ്തു നിങ്ങൾക്ക് എത്തിക്കുന്ന മൈ ജി എക്‌സ്പ്രസ്സ് ഹോം ഡെലിവറി സൗകര്യവും ലഭിക്കുന്നതാണ് . www.myg.in എന്ന വെബ്സൈറ്റിൽ നിന്നും പ്രൊഡക്ടുകൾ ഷോപ്പ് ചെയ്യാവുന്നതാണ് .
Story Highlights – MyG, Advertorial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here