കൊവിഡ് കാലത്തെ പൊതുപരീക്ഷയ്ക്ക് തയാറെടുക്കൂ; 90+ മൈ ട്യൂഷന്‍ ആപ്പിന്റെ സഹായത്തോടെ

കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ തുറന്നു കഴിഞ്ഞു. വീട്ടിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയാക്കി സ്‌കൂളുകളിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഇത്രയുംനാള്‍ വീടുകളിലെ അന്തരീക്ഷത്തില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തിയ സന്തോഷം കാണാന്‍ കഴിയുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിച്ച പാഠ്യവിഷയങ്ങള്‍ വീണ്ടും റിവൈസ് ചെയ്തു പോകുകയാണ് സ്‌കൂളുകളിലെ ഇപ്പോഴുള്ള രീതി.
Read Also : ക്ലാസ്മുറികളെ കുട്ടികളുടെ വിരല്‍തുമ്പിലേക്ക് എത്തിച്ച് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്ലിക്കേഷന്‍
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ ആരംഭിക്കുമെന്ന അറിയിപ്പ് എത്തിയതോടെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഒപ്പം അധ്യാപകരും ആശങ്കയിലാണ്. കാരണം പത്താം ക്ലാസ് ,പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ പതിവുപോലെ ഒരു വര്‍ഷത്തെ തയാറെടുപ്പിന് ശേഷം പരീക്ഷ നേരിടുന്ന സാധാരണ രീതിയല്ലല്ലോ.
പഠനം ഓണ്‍ലൈനിലും, ടെലിവിഷനിലുമായി ചുരുങ്ങിയപ്പോള്‍ അതോടൊപ്പം ആശങ്കയും ഉയര്‍ന്നു. വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളും പ്രതീക്ഷയുമൊക്കെ ആശയക്കുഴപ്പത്തിലായപ്പോള്‍ മാതാപിതാക്കളും മക്കളുടെ ഭാവിയോര്‍ത്ത് ഭയമായി തുടങ്ങിയിരിക്കുന്നു. ഓരോ ചാപ്റ്ററും കുട്ടികള്‍ എത്രമാത്രം ആഴത്തില്‍ പഠിച്ചുവെന്ന് മനസിലാക്കിയാല്‍ മാതാപിതാക്കളുടെ പകുതി ആശങ്ക മാറിക്കിട്ടും. അതിനോടൊപ്പം ശ്രദ്ധ വേണ്ട ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താനും കഴിയും. ഇതിനുള്ള സാധ്യത ഒരുക്കുകയാണ് 90+ മൈ ട്യൂഷന്‍ ആപ്പ്. മികച്ച പഠന നിലവാരം ഉറപ്പു വരുത്താനും വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് തയാറാക്കാനും 90+ മൈ ട്യൂഷന്‍ ആപ്പില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്ന രീതിയില്‍ വളരെ ലളിതമായാണ് 90+ പ്ലസ് മൈ ട്യൂഷന്‍ ആപ്പ് ഡിജിറ്റല്‍ ട്യൂഷന്‍ സജ്ജീകരണം. പരീക്ഷകള്‍ അടുത്തതോടെ വളരെ കാര്യക്ഷമമായാണ് ക്ലാസുകള്‍ നടക്കുന്നത്. അതുപോലെ തന്നെ ഓരോ ദിവസവും പഠിക്കുന്ന പാഠ ഭാഗത്തെകുറിച്ചും, വിദ്യാര്‍ത്ഥികള്‍ക്ക് ഏത് പാഠ ഭാഗത്താണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും മാതാപിതാക്കള്‍ക്കും ഇനി 90+ മൈ ട്യൂഷന്‍ ആപ്പിലൂടെ പരിശോധിക്കാം.
ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വിഡിയോ ക്വാളിറ്റിയില്‍ 90+ മൈ ട്യൂഷന്‍ ആപ്പില്‍ ലഭ്യമാണ്. അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ലെന്നതും ആപ്പിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. പാഠ ഭാഗങ്ങളുടെ വിഡിയോ ക്ലാസുകളും ഇപ്പോള്‍ ആപ്ലിക്കേഷനില്‍ സൗജന്യമായി ലഭ്യമാണ്.
Story Highlights – 90+ my tution app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here