സർവകലാശാലകളിൽ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് മണ്ണുത്തി കാർഷിക സർവകലാശാലയിലേക്ക് യുവമോർച്ച മാർച്ച് നടത്തി

സംസ്ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിലേക്ക് യുവമോർച്ച മാർച്ച് നടത്തി.

കേരളത്തിലെ സർവകലാശാലകളിൽ 3000 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്. മാർച്ച് യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ഇ.പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഇടത് അനുഭാവികളായ താത്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നതെന്ന് യുവമോർച്ച ആരോപിച്ചു.

Story Highlights – Yuva Morcha marches to Mannuthi Agricultural University to protest against the stabilization of temporary staff in universities

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top