അവസാന മൂന്ന് സീസണുകളിൽ 4 പരിശീലകരും 7 ജയവും; ബ്ലാസ്റ്റേഴ്സിന്റെ മോശം റെക്കോർഡ് ഇങ്ങനെ

coaches wins Blasters record

കേരള ബ്ലാസ്റ്റേഴ്സ് ഇക്കുറിയും പരുങ്ങലിലാണ്. ലീഗിലെ അവസാന സ്ഥാനക്കാരോടും പരാജയപ്പെട്ട് ഒരുപക്ഷേ, ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനത്തിലേക്കാണ് ബ്ലാസ്റ്റേഴ്സിൻ്റെ യാത്ര. കഴിഞ്ഞ ഏതാനും സീസണുകളായി കാണുന്ന പ്രകടനം അങ്ങനെ തന്നെ ഈ സീസണിലും ആവർത്തിക്കുകയാണ്. ഇതിനിടെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കണക്ക് കൂടി സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അവസാനം ബ്ലാസ്റ്റേഴ്സ് കളിച്ച അവസാനത്തെ മൂന്ന് സീസണുകളിൽ നാല് പരിശീലകരും 7 ജയവുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം.

Read Also : ഇന്ന് ബ്ലാസ്റ്റേഴ്സ് ഒഡീഷക്കെതിരെ; അവസാന സ്ഥാനക്കാർ തമ്മിൽ പോര്

2018-19 സീസണിൽ ഡേവിഡ് ജെയിംസ്, നെലോ വിംഗാഡ എന്നിവർ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചു. സീസണിൽ ആകെ 2 കളിയാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ആകെ 18 കളികൾ സീസണിൽ കളിച്ചു. അടുത്ത സീസണിൽ ഈൽകോ ഷറ്റോരി എത്തി. 18 മത്സരങ്ങളിൽ നിന്ന് 4 ജയം. ഫലങ്ങൾക്കപ്പുറം ബ്ലാസ്റ്റേഴ്സ് ഭേദപ്പെട്ട ഫുട്ബോൾ കളിച്ച സീസൺ. മറ്റ് സീസണുകൾക്ക് വ്യത്യസ്തമായി സ്കോർഷീറ്റിൽ ഗോളുകൾ പിറന്ന സീസൺ. പക്ഷേ, ഈ സീസണിൽ വീണ്ടും പരിശീലകൻ മാറി. കിബു വിക്കൂനെയ്ക്ക് കീഴിൽ ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ജയം. ആകെ അവസാന മൂന്ന് സീസണിൽ 7 ജയം മാത്രം.

അവസാന മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്സ് 19 മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ അത്ര തന്നെ കളികൾ സമനിലയായി. ആകെ നേടിയത് 40 പോയിൻ്റ്. 57 ഗോളുകൾ സ്കോർ ചെയ്തപ്പോൾ 77 എണ്ണം വഴങ്ങി.

Story Highlights – 4 coaches and 7 wins in the last three seasons; Blasters’ poor record

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top