ബ്രിട്ടണിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്. ബ്രിട്ടണിൽ നിന്നെത്തുന്നവരെ കർശനമായ ക്വാറന്റീൻ നടപടികൾക്ക് വിധേയരാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ അറിയിച്ചു.

തിരികെയെത്തുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും ഫലം പോസീറ്റീവ് ആകുന്നത് വരെ പ്രത്യേകം നിരീക്ഷണകേന്ദ്രത്തിൽ ഇവരെ താമസിപ്പിക്കുകയും ചെയ്യും. നെഗറ്റീവ് ആകുന്നവർ പ്രത്യേക കേന്ദ്രത്തിൽ ഏഴ് ദിവസം ക്വാറന്റീനിലും തുടർന്ന് ഏഴു ദിവസം വീട്ടിൽ ക്വാറന്റീനിലും കഴിയുകയും വേണം.

അതേസമയം, ഡൽഹിയിൽ നാലു പേർക്കുകൂടി പുതിയ വകഭേദത്തിൽപ്പെട്ട കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 13 പേർക്കാണ് ഡൽഹിയിൽ പുതിയ തരം വൈറസ് ബാധിച്ചിരിക്കുന്നത്.

Story Highlights – Delhi government has tightened quarantine standards for those coming from the Uk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top