Advertisement

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ഇതര കിടത്തി ചികിത്സ പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ പ്രതിഷേധം

January 8, 2021
Google News 1 minute Read

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ഇതര കിടത്തി ചികിത്സ പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർമാരുടെ പ്രതിഷേധം. കൊവിഡ് വ്യാപനത്തോടെ സമ്പൂർണ്ണ കൊവിഡ് കെയർ സെന്റർ ആക്കി മാറ്റിയ കളമശേരി മെഡിക്കൽ കോളജിൽ ഇതര കിടത്തി ചികിത്സകൾ പുനഃരാരംഭിക്കാത്തതിലാണ് പ്രതിഷേധം. പഠന പരിശീലനം നിഷേധിക്കപ്പെടുന്നുവെന്നാണ് ഡോക്ടർമാരുടെ ആരോപണം.

കൊവിഡ് ഇതര കിടത്തി ചികിത്സ പുനഃരാരംഭിക്കാമെന്ന് കാട്ടി ആരോഗ്യ സർവകലാശാലയും ഡിഎംഇയും സർക്കുലർ ഇറക്കിയെങ്കിലും കളമശേരി മെഡിക്കൽ കോളജിൽ നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം. 12 മാസത്തെ പരിശീലനമാണ് ഹൗസ് സർജന്മാർക്ക് നിഷ്കർഷിച്ചിട്ടുള്ളത്. പുതിയ സാഹചര്യത്തിലും കോളജ് നിഷേധാത്മക സമീപനം പുലർത്തുകയാണെന്ന് ഹൗസ് സർജൻമാർ ആരോപിക്കുന്നു.
കൊവിഡ് രോഗികളെ അവഗണിക്കാതെ തന്നെ ഇത്തരം ചികിത്സകൾ പുനഃരാരംഭിക്കാമെന്നാണ് ഹൗസ് സർജൻമാരുടെ വാദം. മറ്റ് രോഗികൾക്ക് കൂടി സഹായകരമാകുന്ന തീരുമാനം നടപ്പാക്കണമെന്നാണ് ആവശ്യം.

Story Highlights – Kalamassery medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here