ഭരണഘടനാപരമായ ദൗത്യം തടസപ്പെടുത്തരുത്; പ്രതിപക്ഷത്തോട് ഗവര്‍ണര്‍

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തിനിടെ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിങ്ങള്‍ ആവശ്യത്തിന് മുദ്രാവാക്യം വിളിച്ചു. ഭരണഘടനാപരമായ എന്റെ ദൗത്യം തടസപ്പെടുത്തരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.

നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും 15 മിനിറ്റോളം പ്രതിപക്ഷം സഭയ്ക്കുള്ളില്‍ പ്രതിഷേധിച്ചു.

Story Highlights – governor criticized the opposition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top