കൊച്ചിയുടെ ജീവിതം കൂടുതൽ വേഗതയിലേക്ക്; കുണ്ടന്നൂർ- വൈറ്റില മേൽപാലങ്ങൾ മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും

കൊച്ചിയുടെ ജീവിതത്തിന് കൂടുതൽ വേഗത പകർന്ന് നാളെ കുണ്ടന്നൂർ മേൽപാലവും വൈറ്റില മേൽപാലവും മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും. കൊച്ചി നേരുടുന്ന ഗതാഗതക്കുരുക്കിന് പകുതിയിലധികം ആശ്വാസം പകരുന്ന ഈ നിർമിതികളുടെ നിർമാണ രീതി ഇങ്ങനെയാണ്…
അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളമുള്ള വൈറ്റിലയിലെ മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചത് 2017 ഡിസംബർ 11നാണ്. 34 തൂണുകൾ, 30 പൈൽ ക്യാപ്പുകൾ, 140 പൈലുകൾ, 116 ഗർഡറുകൾ, 440 മീറ്റർ ദൈർഘ്യമുള്ള വയഡക്‌സ്, 30 സ്പാനുകൾ, 27.2 മീറ്റർ വീതി, ദേശീയ പാതയിൽ സാധാരണ ഗതിയിൽ പോകുന്ന ഏറ്റവും ഉയരം കൂടിയ ട്രെയിലറിന് 4.7 മീറ്റർ ഉയരമാണുള്ളത്. വൈറ്റില മേൽപാലവും മെട്രോപാലവും ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത് 5.5 മീറ്റർ ഉയരത്തിലാണ്. ആകെ 85 കോടി രൂപ ചെലവിൽ കിഫ്ബിയുടെ ധന സഹായത്താലുള്ള നിർമാണം. കിഫ്ബിയുടെ ധന സഹായത്തോടെ പിഡബ്ല്യുഡിയുടെ ദേശീയ പാത വിഭാഗത്തിന്റെ മേൽ നോട്ടത്താലാണ് പാലം പണി പൂർത്തീകരിച്ചത്.
അപ്രോച്ച് റോഡ് അടക്കം 701 മീറ്റർ നീളം. 196 പൈലുകൾ, 30 പൈൽ ക്യാപ്പുകൾ, 32 തൂണുകൾ, 120 ഗർഡറുകൾ, 420 മീറ്റർ ദൈർഘ്യമുള്ള വയഡക്‌സ്, വീതി 24.2 മീറ്റർ, 28 സ്പാനുകൾ, 16 പിയർ ക്യാപ്പുകൾ, മൊത്തം ചിലവ് 74.5 കോടി രൂപയാണ്. കിഫ്ബിയുടെ ധന സഹായത്താലുള്ള മേൽപാല നിർമാണം ആരംഭിച്ചത് 2018 മാർച്ച് 12നാണ്. പൊതുമാരാമത്ത് വിഭാഗത്തിന്റെ ദേശീയ പാതാ വികസനത്തിന്റെ മേൽനോട്ടത്തിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്.
Story Highlights – Life in Kochi speeds up; The Chief Minister will hand over the Kundannur-Vyttila flyovers to Nadu tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here