സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുന്നില്‍ ഹാജരായി

ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായി. രാവിലെ 10 മണിയോടെ കസ്റ്റംസ് ഓഫീസില്‍ എത്തിയ അയ്യപ്പന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഡോളര്‍ അടങ്ങിയ ബാഗ് യുഎഇ കോണ്‍സുലേറ്റ് വാഹനത്തില്‍ കൊണ്ടുപോയതിന് അയ്യപ്പന്‍ സാക്ഷി ആണെന്ന യുഎഇ കോണ്‍സുലേറ്റ് ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
നാലുതവണ കസ്റ്റംസ് നോട്ടീസ് നല്‍കിയ ശേഷമാണ് അയ്യപ്പന്‍ ചോദ്യംചെയ്യലിന് ഹാജരായത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ തനിക്ക് ഹാജരാകാന്‍ കഴിയില്ല എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അയ്യപ്പന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാന്‍ തന്റെ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസിനെതിരെ സ്പീക്കര്‍ തന്നെ രംഗത്തെത്തുകയും, ഇതിനു കസ്റ്റംസ് രൂക്ഷമമായ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.
Story Highlights – Speaker’s Assistant Private Secretary appeared before Customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here