കൊവിഡ് വരുമെന്ന് ഭയന്ന് ബാങ്ക് ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്തു

bank employee suicides fearing covid

കൊവിഡ് വരുമെന്ന് ഭയന്ന് ബാങ്ക് ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്തു. തെലങ്കാനയിലാണ് സംഭവം. വാണി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.

കരിംന​ഗറിലെ എസ്ബിഐ മങ്കമ്മതോട്ട ബ്രാഞ്ചിലെ പ്രൊബേഷണറി ഓഫിസറാണ് വാണി. സഹപ്രവർത്തകരോടൊപ്പം വാടക വീട്ടിൽ കഴിയുന്നതിനിടെയാണ് വാണി തൂങ്ങി മരിച്ചത്. വാണിയുടെ മാതാപിതാക്കൾ ഹൈദരാബാദിലാണ് താമസം.

കൊവിഡ് പിടിപെടുമെന്നുള്ള ഭയത്താലാണ് മരിക്കുന്നതെന്ന ആത്മഹത്യാ കുറിപ്പും വാണിയുടെ മുറിയിൽ നിന്ന് ലഭിച്ചു. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Story Highlights – bank employee suicides fearing covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top