ബ്രിസ്ബേനിലെ ത്രിദിന ലോക്ക്ഡൗൺ; നാലാം ടെസ്റ്റ് റദ്ദാക്കാനുള്ള സാധ്യത ഏറുന്നു

Brisbane Test threat lockdown

പ്രത്യേക ക്വാറൻ്റീൻ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ബ്രിസ്ബേനിൽ ത്രിദിന ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് നാലാം ടെസ്റ്റ് റദ്ദാക്കാനുള്ള വർധിപ്പിക്കുന്നു. ബ്രിസ്ബേനിലെ കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിലാണ് ത്രിദിന ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ ജനുവരി 15നു തീരുമാനിച്ചിരിക്കുന്ന ടെസ്റ്റ് അനിശ്ചിതത്വത്തിലായി.

Read Also : ഐപിഎലിനിടെ ഔട്ട് സ്വിങ്ങറുകൾ എറിയാൻ സ്റ്റെയിൻ സഹായിച്ചിരുന്നു: മുഹമ്മദ് സിറാജ്

ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ബ്രിസ്ബേനിലേക്ക് പോവില്ലെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിച്ചത്. രാജ്യത്തെ പൗരന്മാർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരിക്കുന്ന സാഹചര്യത്തിലും ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഓസ്ട്രേലിയയിൽ എത്തിയതിനു പിന്നാലെ 14 ദിവസത്തെ പ്രത്യേക ക്വാറൻ്റീൻ താരങ്ങളും മറ്റ് ടീം അംഗങ്ങളും പൂർത്തിയാക്കിയിരുന്നു. അതിനു ശേഷം താരങ്ങളൊക്കെ ബയോ ബബിളിലാണ്. എന്നിട്ടും ബ്രിസ്ബേനിൽ പ്രത്യേകമായി ക്വാറൻ്റീനിൽ കഴിയണമെന്ന ആവശ്യം ന്യായമല്ലെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിച്ചു.

ബ്രിസ്ബേനിലെ ക്വാറൻ്റീൻ നിബന്ധനകൾ നീക്കണമെന്നാവശ്യപ്പെട്ട ബിസിസിഐയോട് രൂക്ഷമായ ഭാഷയിൽ ക്വീൻസ്‌ലാൻഡ് അധികൃതർ പ്രതികരിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തേക്ക് വരരുതെന്ന് ക്വീൻസ്‌ലാൻഡ് എംപി റോസ് ബേറ്റ്സ് പറഞ്ഞിരുന്നു. ഈ പരാമർശത്തിൽ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Story Highlights – Brisbane Test in threat amid fresh three-day lockdown in the city

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top