യുഡിഎഫ് കളമശേരിയിലോ തൃക്കാക്കരയിലോ സീറ്റു നല്‍കിയാല്‍ മത്സരിക്കും: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. യുഡിഎഫ് കളമശേരിയിലോ തൃക്കാക്കരയിലോ സീറ്റു നല്‍കിയാല്‍ മത്സരിക്കും. പുനലൂരില്‍ മത്സരിക്കാന്‍ മുന്നണി ആവശ്യപ്പെടുന്നുണ്ടെങ്കിലും തനിക്ക് താത്പര്യം ഇല്ലെന്ന് കെമാല്‍ പാഷ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് കെമാല്‍ പാഷ. ബിജെപിയോടും, എല്‍ഡിഎഫി നോടും സഹകരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ കെമാല്‍പാഷ യുഡിഎഫുമായി സഹകരിച്ച് പോകുമെന്നും വ്യക്തമാക്കി. പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ട്. കളമശ്ശേരിയില്‍ തൃക്കാക്കരയില്‍ യുഡിഎഫ് സീറ്റ് നല്‍കിയാല്‍ മത്സരരംഗത്ത് ഉണ്ടാകും.

താന്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെ സിപിഐഎം പ്രവര്‍ത്തകരും നേതാക്കളും തന്നെ വേട്ടയാടുന്നുവെന്നും കെമാല്‍പാഷ പറഞ്ഞു. ഒന്നും തന്നെ ബാധിക്കില്ലെന്നും എന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights – contest in Kalamassery or Thrikkakara if UDF given a seat: Justice Kemal Pasha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top