Advertisement

സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമോപദേശം തേടി കസ്റ്റംസ്

January 9, 2021
Google News 2 minutes Read

സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമോപദേശം തേടി കസ്റ്റംസ്. അഡീഷണൽ സോളിസിറ്റർ ജനറലിനോടാണ് അന്വേഷണ ഉദ്യോഗസ്ഥനായ സലിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനമെടുത്തതിന്റെ മുന്നോടിയായാണ് നിയമോപദേശം തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അന്വേണ ഉദ്യോഗസ്ഥനായ സലിൽ അഡീഷണൽ സോളിസിറ്റർ ജനറലിൽ നിന്ന് നിയമോപദേശം തേടിയത്. നിയമോപദേശം എത്രയും പെട്ടെന്ന് ലഭിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. സഭാസമ്മേളനം കഴിയുന്ന മുറയ്ക്കായിരിക്കും സ്പീക്കറെ ചോദ്യം ചെയ്യലിന് വിധേയനാക്കുക.

അതേസമയം, കസ്റ്റംസിനെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നൽകി സിപിഐഎമ്മിലെ രാജു എബ്രഹാം രംഗത്ത് വന്നിരുന്നു. മാധ്യമങ്ങളിലൂടെ സഭയ്ക്ക് കസ്റ്റംസ് അവമതിപ്പുണ്ടാക്കിയെന്നും രാജു എബ്രഹാം പറഞ്ഞു.

നേരത്തെ ഇ.ഡിക്കെതിരെ ജെയിംസ് മാത്യു എംഎൽഎയും അവകാശലംഘന നോട്ടിസ് നൽകിയിരുന്നു. നിയമസഭാ സെക്രട്ടറിക്ക് കത്ത് ലഭിക്കും മുമ്പേ മാധ്യമങ്ങൾക്ക് നൽകിയത് സഭയുടെ അന്തസ് ഇടിയുന്നതിന് കാരണമായി എന്നായിരുന്നു നോട്ടിസിലെ ഉള്ളടക്കം.

Story Highlights – Customs sought legal advice to question the speaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here