Advertisement

സ്വർണക്കടത്ത് കേസിലെ പ്രതികളെ ഫോണിൽ വിളിച്ചത് ഔദ്യോഗിക ആവശ്യത്തിനെന്ന് കെ അയ്യപ്പന്റെ മൊഴി

January 9, 2021
Google News 3 minutes Read

സ്വർണക്കടത്ത് കേസിലെ പ്രതികളെ ഫോണിൽ വിളിച്ചത് ഔദ്യോഗിക ആവശ്യത്തിനെന്ന് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ മൊഴി. ഫോൺ വിളിച്ചതിലേറെയും ഷാർജ ഭരണാധികാരി എത്തിയപ്പോഴും കാർബൺ ഡോക്ടറുടെ ഉദ്ഘാടന സമയത്തുമായിരുന്നു. ഔദ്യോഗിക പരിപാടികളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ്ഫോൺകോളുകളെന്നായിരുന്നു കെ അയ്യപ്പന്റെ വിശദീകരണം. കസ്റ്റംസ ഇത് പരിശോധിക്കുന്നുണ്ട്. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രം ആവശ്യമെങ്കിൽ അയ്യപ്പനെ വീണ്ടും വിളിക്കുമെന്നും നിലവിലെ വിശദീകരണം തൃപ്തികരമെന്നും കസ്റ്റംസ് അറിയിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയേയും സരിതിനേയും സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി അയ്യപ്പൻ 24 തവണ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവരെ ഫോൺ വിളിച്ചത് സ്പീക്കർ പങ്കെടുത്ത പരിപാടികൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനു വേണ്ടി എന്ന് അയ്യപ്പൻ മൊഴി നൽകി.
ഷാർജ ഭരണാധികാരി എത്തിയപ്പോഴും, സന്ദീപിനെ സ്ഥാപനമായ കാർബൺ ഡോക്ടറുടെ ഉദ്ഘാടന സമയത്തും ആയിരുന്നു ഫോൺ വിളിച്ചത്. സ്പീക്കറുടെ ഔദ്യോഗിക പരിപാടികളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഫോൺകോൾ എന്നുമായിരുന്നു അയ്യപ്പന്റെ വിശദീകരണം.

അയ്യപ്പൻ എതിരായ കോൺസുലേറ്റിലെ ഡ്രൈവർമാരുടെ മൊഴിയിൽ കഴമ്പില്ലെന്നും കസ്റ്റംസ് പറയുന്നു. മൊഴി പരിശോധിച്ച ശേഷം മാത്രം ആവശ്യമെങ്കിൽ അയ്യപ്പൻ വിളിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
നിലവിലെ വിശദീകരണം തൃപ്തികരമാണെന്നും കസ്റ്റംസ് വ്യക്തമാക്കി. അതേസമയം, ഡോളർ കടത്ത് കേസിൽ സ്പീക്കർ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി കസ്റ്റംസ് നിയമ ഉപദേശം തേടി.

Story Highlights – K Ayyappan’s statement that the accused in the gold smuggling case were called on the phone for official purposes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here