ജനുവരി 18ന് മുൻപ് മസൂദ് അസറിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് പാകിസ്താൻ കോടതി

pak court directs to arrest masood azhar

ജനുവരി 18ന് മുൻപ് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് പാകിസ്താൻ കോടതി. പാകിസ്താനിലെ ആന്റി ടെററിസം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

പാകിസ്താനിൽ മസൂദ് അസറുണ്ടെന്നതിന്റെ തെളിവായാണ് അറസ്റ്റ് ഉത്തരവിനെ വിലയിരുത്തപ്പെടുന്നത്. ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്തില്ലെങ്കിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നും കോടതി പറഞ്ഞു.

2019 ലെ പുൽവാമ ആക്രമണത്തിന്റെ സൂത്രശാലിയായിരുന്നു മസൂദ് അസർ. 40 സിആർപിഎഫ് സേനാം​ഗങ്ങളുടെ മരണത്തിനിടയാക്കിയ ആക്രമണം ഇന്ത്യയേയും പാകിസ്താനേയും യുദ്ധസമാന സാഹചര്യത്തിൽ വരെ എത്തിച്ചിരുന്നു.

Story Highlights – pak court directs to arrest masood azhar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top