Advertisement

കേരളം ഭരിക്കുന്നത് രാജാവല്ല; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബി. കെമാല്‍ പാഷ

January 9, 2021
2 minutes Read

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. അഴിമതി നടന്നിട്ടും അറിയാത്ത മുഖ്യമന്ത്രി ഭരിക്കാന്‍ യോഗ്യനല്ല. കേരളം ഭരിക്കുന്നത് രാജാവല്ല. ഓണ്‍ലൈനില്‍ പാലം ഉദ്ഘാടനം ചെയ്യാനായിരുന്നുവെങ്കില്‍ എന്തിനാണ് കാത്തുനിന്നതെന്നും കെമാല്‍ പാഷ ചോദിച്ചു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ ഉദ്ഘാടനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കൊച്ചിയിലെ ഗതാഗത കുരുക്കഴിക്കാനുതകുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും ജനപ്രതിനിധികളും അടങ്ങുന്ന സംഘം മേല്‍പാലങ്ങളിലെ ആദ്യ യാത്രികരായി. കുരുക്കില്‍ വീര്‍പ്പ്മുട്ടിയ കൊച്ചിയുടെ കാലങ്ങളായുള്ള കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടാണ് മേല്‍പാലങ്ങള്‍ പൊതുഗതാഗതത്തിന് തുറന്ന് നല്‍കിയത്.

Story Highlights – Retired Kerala High Court judge B Kemal Pasha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top