സംസ്ഥാനത്തെ തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഉടമകൾ

സംസ്ഥാനത്തെ തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഉടമകൾ. ഇളവുകൾ ലഭിക്കാതെ പ്രദർശനം തുടങ്ങാനാകില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകൾ തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തും. അനുകൂല തീരുമാനം ഇല്ലെങ്കിൽ പതിമൂന്നിന് മാസ്റ്റേഴ്‌സ് പ്രദർശിപ്പിക്കേണ്ടെന്നും ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

തീയറ്ററുകൾ തുറക്കാനാവില്ലന്ന് ഫിലിം ചേംബർ കഴിഞ്ഞ ദിവസം നിലപാട് സ്വീകരിച്ചിരുന്നു. അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തീയറ്ററുകൾ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബർ അറിയിച്ചത്. വിനോദ നികുതി ഒഴിവാക്കാതെയും പ്രദർശന സമയം മാറ്റാതെയും തീയറ്ററുകൾ തുറക്കാനാകില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കിയിരുന്നു.

Story Highlights – Theatre

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top