തിരുവനന്തപുരത്ത് മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മ അറസ്റ്റിലായ സംഭവം; നിർണായക വെളിപ്പെടുത്തലുമായി ഇളയ മകൻ

തിരുവനന്തപുരത്ത് മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മ അറസ്റ്റിലായ സംഭവത്തിൽ നിർണായകമായ വെളിപ്പെടുത്തൽ. അമ്മയ്‌ക്കെതിരായ സഹോദരന്റെ മൊഴി മർദിച്ച് പറയിപ്പിച്ചതാണെന്ന് ഇളയ മകൻ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആവശ്യം.
മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ വക്കം സ്വദേശിനിയായ യുവതിയെ ദിവസങ്ങൾക്ക് മുൻപാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാല് വയസുള്ള മകനെ പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. പോക്‌സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്. എന്നാൽ പിതാവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇളയ മകൻ.
അമ്മയെ കേസിൽ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായി ഇളയ മകൻ പറഞ്ഞു. ചേട്ടനെ മർദിച്ച് പരാതി പറയിപ്പിച്ചതാണെന്നും ഇളയ മകൻ വെളിപ്പെടുത്തി. മകൾ നിരപരാധിയാണെന്ന് യുവതിയുടെ അമ്മയും പറഞ്ഞു. വിവാഹ ബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. മകളെ ഭർത്താവ് ഗുരുതരമായി ഉപദ്രവിച്ചിരുന്നതായും മാതാവ് പറഞ്ഞു. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.
Story Highlights – Pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here