സിനിമാ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

സിനിമാ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്ററുകൾ ഉടൻ തുറക്കാൻ കഴിയില്ലെന്ന് ഉടമകൾ നിലപാടെടുത്ത സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗം വിളിച്ചത്. നിർമാണത്തിലിരിക്കുന്നതും പൂർത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിർമാതാക്കൾ യോഗത്തിൽ പങ്കെടുക്കും.

അതേസമയം, സിനിമാ സംഘടനാ പ്രതിനിധികൾ നാളെ മുഖ്യമന്ത്രിയുമായി തിരുവനന്തപുത്ത് ചർച്ച നടത്തും. ചലച്ചിത്ര മേഖലയ്ക്കായി ആവശ്യപ്പെട്ട ഇളവുകളെപ്പറ്റിയാണ് ചർച്ച. വിനോദ നികുതിയും വൈദ്യുതി ഫിക്‌സഡ് ചാർജ്ജും ഒഴിവാക്കാതെ തീയറ്ററുകളിൽ പ്രദർശനം പുനഃരാരംഭിക്കാൻ ആവില്ലെന്ന നിലപാടിലാണ് സംഘടനകൾ. ഇളവുകൾ ലഭിച്ചില്ലെങ്കിൽ പതിമൂന്നാം തീയതി വിജയിയുടെ തമിഴ് ചിത്രം മാസ്റ്റേഴ്‌സ് പ്രദർശിപ്പിക്കില്ലെന്ന് തീയറ്റർ ഉടമകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Story Highlights – Cinema producers association

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top