മെയ്യഭ്യാസം പഠിച്ചിട്ടാണ് നിൽക്കുന്നത്, കളിക്കരുത്; ഒഞ്ചിയത്ത് പൊലീസിന് നേരെ സിപിഐഎം നേതാവിന്റെ ഭീഷണി

കോഴിക്കോട് ഒഞ്ചിയത്ത് പൊലീസിന് നേരെ സിപിഐഎം പ്രാദേശിക നേതാവിന്റെ ഭീഷണി. സിപിഐഎം ഏരിയാ കമ്മിറ്റി അംഗം ഇ. എം ദയാനന്ദനാണ് ചോമ്പാല പൊലീസിനെ ഭീഷണിപ്പെടുത്തിയത്. പുതുവത്സര ആഘോഷത്തിനെതിരായ പൊലീസ് നടപടിയാണ് പ്രകോപനത്തിന് കാരണമായത്. ഭീഷണി മുഴക്കുന്ന പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നു.

പുതുവത്സര ആഘോത്തിനിടെ സിപിഐഎം പ്രവർത്തകരെ പൊലീസ് കൈകാര്യം ചെയ്തിരുന്നു. ഇതിനിടെ ഹേമന്ദ് എന്ന പ്രവർത്തകനെ പൊലീസ് മർദിച്ചുവെന്നാണ് പാർട്ടിയുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് പാർട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് സിപിഐഎം നേതാവ് ഭീഷണി മുഴക്കിയത്. യൂണിഫോം അഴിച്ചുവച്ച് വരാൻ പൊലീസിനെ ദയാനന്ദൻ വെല്ലുവിളിച്ചു. മെയ്യഭ്യാസം പഠിച്ചിട്ടാണ് നിൽക്കുന്നതെന്നും കളിക്കാൻ നിൽക്കരുതെന്നും ദയാനന്ദൻ പരസ്യമായി ഭീഷണി ഉയർത്തി. ഭീഷണി പ്രസംഗത്തിന്റെ വിഡിയോ വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്.

Story Highlights – Cpim area committee member

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top