സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്തിഹത്യയും; ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് നിയമനടപടിക്ക്

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചാരണത്തിനും വ്യക്തിഹത്യയ്ക്കുമെതിരെ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് നിയമനടപടിക്ക്. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ കൂടിയായ ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചപ്പോഴാണ് സാമൂഹ്യമാധ്യങ്ങളിലൂടെ ആക്രമണം തുടങ്ങിയത്. വ്യാജപ്രചാരണത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
പത്ത് വര്‍ഷം മുമ്പ് എ.ഡി.ജി.പി മഹേഷ്‌കുമാര്‍ സിംഗ്‌ള അടക്കമുള്ളവര്‍ അന്വേഷിച്ച് എഴുതി തള്ളിയ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നത്. രമേശ് നമ്പ്യാരുടെ ഭൂമി തട്ടിയെടുത്തുവെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ രമേശ് നമ്പ്യാര്‍ തന്നെ ഭൂമി മറ്റൊരാള്‍ക്ക് വിറ്റതാണെന്നും ഇതിന്റെ പണം രമേശ് നമ്പ്യാരുടെ മാതാവ് രാധമ്മ കൈപ്പറ്റിയതായും കണ്ടെത്തിയിരുന്നു. ബിനാമി ഇടപാടുകളെക്കുറിച്ചുള്ള പരാതിയും വ്യാജമാണെന്ന് തെളിഞ്ഞു. ഒരു തരത്തിലുള്ള പണമിടപാടും പരാതിയില്‍ പറഞ്ഞവരുമായി നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിക്കാനായി വീടു വിട്ടിറങ്ങിയതാണെന്നാണ് വ്യക്തമായത്. ഇവര്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുകയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കോട്ടയം സ്വദേശി ടൈറ്റസിനെ അറസ്റ്റ് ചെയ്തു കുവൈത്തില്‍ ജയിലിലടച്ചുവെന്ന ആരോപണത്തില്‍ ഒരു തരത്തിലുമുള്ള ഇടപെടലുണ്ടായിട്ടില്ലെന്നും 2014 ല്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. വിജു പിവി എന്ന വ്യക്തിയുമായുള്ള ഭൂമിയിടപാട് കേസില്‍ വിജു 50 ലക്ഷം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയും എല്ലാ ആരോപണം പിന്‍വലിക്കുകയും ചെയ്തതാണ്. വസ്തുത ഇതായിരിക്കെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സാമൂഹ്യമാധ്യങ്ങളിലൂടെയുള്ള വ്യക്തിഹത്യ തുടരുന്നത്. ഇതിനെതിരെ നിയമനടപടിക്കാണ് നീക്കം.
ഉന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഇത്തരം പ്രചരണങ്ങള്‍ അവരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇവരെ സമ്മര്‍ദ്ദത്തിലാക്കി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
Story Highlights – False propaganda through social media; Crime branch chief S Sreejith to take legal action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here