ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നത് യുക്തിരഹിതം: ടി പി പീതാംബരന്‍

t p peethambaran

എല്‍ഡിഎഫില്‍ തുടരാന്‍ ശരത് പവാര്‍ നിര്‍ദേശിച്ചതായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍. എല്‍ഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കും. നിലവിലുള്ള നാല് സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വിടുന്നത് ചിന്തിച്ചിട്ടില്ലെന്നും ടി പി പീതാംബരന്‍ പറഞ്ഞു.

എന്‍സിപി സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കില്ലെന്നും ടി പി പീതാംബരന്‍. സിറ്റിംഗ് സീറ്റ് തോറ്റ പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നത് യുക്തിരഹിതമാണ്. പുതിയ പാര്‍ട്ടികള്‍ മുന്നണിയിലേക്ക് വരുമ്പോള്‍ വിട്ടുകൊടുക്കേണ്ടത് എന്‍സിപി മാത്രമല്ലെന്നും യുഡിഎഫിലേക്ക് പോകേണ്ട സാഹചര്യം നിലവിലില്ലെന്നും ടി പി പീതാംബരന്‍.

Read Also : പാലായില്‍ എന്‍സിപി ക്ക് സ്ഥാനാര്‍ത്ഥി ആയിട്ടില്ലെന്ന് ദേശീയ ജന.സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍

അതേസമയം പീതാംബരന്‍ മാസ്റ്ററെ തള്ളി എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവി രംഗത്തെത്തി. എന്‍സിപി ഏതൊക്കെ സീറ്റില്‍ മത്സരിക്കുമെന്ന് തീരുമാനിക്കേണ്ടത് മുന്നണിയാണ്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ഇടത് പക്ഷത്ത് ഉറച്ച് നില്‍ക്കും. മന്ത്രി എ കെ ശശീന്ദ്രന്‍ ശരദ് പവാറുമായി എല്ലാം സംസാരിച്ചിട്ടുണ്ടെന്നും റസാഖ് മൗലവി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ പരിഗണന കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – t p peethambaran, ncp, ldf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top