നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കും: വി. മുരളീധരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മത്സരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനമനുസരിച്ചായിരിക്കും. കഴക്കൂട്ടത്താണ് താമസം എന്നും മണ്ഡലത്തില്‍ സജീവമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാരിന്റെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി തീരുമാനം ഇല്ലായിരുന്നു എന്നും ഇനിയുള്ള ചര്‍ച്ചകളില്‍ ഒ. രാജഗോപാല്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – party will decide whether to contest the assembly elections or not: V. Muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top