ബിജെപി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയാര്‍: കൃഷ്ണ കുമാര്‍

ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിനിമ നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും കൃഷ്ണകുമാര്‍ ട്വന്റിഫോറിനോട് വ്യക്തമാക്കി.
രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണ കുമാര്‍ ചോദിച്ചു. തന്റെ നിലപാടുകളെ പറ്റി കുടുംബത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അവരുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും താരം പ്രതികരിച്ചു.
Story Highlights – krishna kumar, bjp
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News