മേല്‍പാലം വന്നിട്ടും കുരുക്കഴിയുന്നില്ല; വൈറ്റില ജംഗ്ഷനില്‍ താത്കാലിക ട്രാഫിക് പരീക്ഷണം

മേല്‍പാലം വന്നിട്ടും കുരുക്കഴിയാത്ത വൈറ്റില ജംഗ്ഷനില്‍ ട്രാഫിക് പൊലീസിന്റെ താത്കാലിക ട്രാഫിക് പരീക്ഷണം. പാലത്തിനടിയിലൂടെ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ക്രോസിംഗ് അടച്ചു. ജംഗ്ഷനിലെ പുതിയ ട്രാഫിക് സംവിധാനവുമായി യാത്രക്കാര്‍ പരിചയിക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ട്രാഫിക് പൊലീസിന്റെ കണക്കുകൂട്ടല്‍.

പാലം തുറന്ന ഇന്നലെ രാത്രി വൈകിയും വൈറ്റിലയിലേക്കെത്തുന്ന റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കടവന്ത്രയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള വാഹനങ്ങള്‍ക്ക് പുതിയ സിഗ്‌നലില്‍ സമയം കുറവാണ്. ട്രാഫിക് എയ്ഡ് പോസ്റ്റും ഡിവൈഡറും ഒക്കെയായി ഇടുങ്ങിയ ജംഗ്ഷനില്‍ രണ്ട് വരിയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് കടന്നു പോവുക പ്രയാസം.

ഇതോടെ, കുരുക്കിന്റെ കാരണമായ പാലത്തിനടിയിലെ സിഗ്‌നല്‍ കൊച്ചി ഈസ്റ്റ് ട്രാഫിക് എസിപി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘം അടച്ചു. ഒരാഴ്ചത്തെ പരീക്ഷണത്തിനൊപ്പം പ്രശ്‌നം എങ്ങനെ തീര്‍ക്കാമെന്ന് ചര്‍ച്ച ചെയ്യാന്‍ ട്രാഫിക്ക് കമ്മീഷണര്‍ പിഡബ്ല്യുഡിക്ക് കത്തയച്ചിട്ടുണ്ട്.

Story Highlights – Temporary traffic system at Vyttila Junction

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top