ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി ‘ബ്ലാങ്കറ്റ് ചലഞ്ചു’മായി എഐവൈഎഫ്

ഡല്‍ഹിയില്‍ സമരം തുടരുന്ന കര്‍ഷകര്‍ക്കായി ബ്ലാങ്കറ്റ് ചലഞ്ചിലൂടെ പുതപ്പുകള്‍ സമാഹരിച്ച് തൃശൂരിലെ എഐവൈഎഫ് പ്രവര്‍ത്തകര്‍. അയ്യായിരത്തോളം പുതപ്പുകളാണ് റെയില്‍ മാര്‍ഗം ഡല്‍ഹിയിലേക്കയച്ചത്.
കഠിനമായ തണുപ്പിനെയും മഴയെയും അവഗണിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടിയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ പുതപ്പുകള്‍ ശേഖരിച്ചത്. വ്യപാരികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അയ്യായിരം പുത്തന്‍ പുതപ്പുകളാണ് ഒരാഴ്ച്ചകൊണ്ട് ബ്ലാങ്കറ്റ് ചലഞ്ചിലൂടെ ശേഖരിച്ചത്. പുതപ്പുമായി ഇനിയും നിരവധിപേര്‍ എത്തുന്നുണ്ട്. ഇവ രണ്ടാം ഘട്ടത്തില്‍ അയക്കും.
ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ എഐവൈഎഫ് അഖിലേന്ത്യ ഭാരവാഹികളായ അഫ്താബ് അലം ഖാന്‍, തിരുമലൈ രാമന്‍ തുടങ്ങിയവര്‍ പുതപ്പുകള്‍ കര്‍ഷകര്‍ക്ക് കൈമാറും.
Story Highlights – AIYF launches ‘Blanket Challenge’ for farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here