മധ്യനിര നന്നായി കളിച്ചിരുന്നെങ്കിൽ വിജയിക്കാമായിരുന്നു; ഇന്ത്യൻ ടീമിനെതിരെ ബിസിസിഐ വൈസ് പ്രസിഡന്റ്

BCCI Rajeev Shukla Criticizes

ഇന്ത്യൻ ടീമിനെ വിമർശിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. മധ്യനിര കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കിൽ മത്സരം നമുക്ക് വിജയിക്കാം എന്നാണ് ശുക്ല പറഞ്ഞത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്. ട്വീറ്റിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.

മൂന്നാം ടെസ്റ്റിൽ ഇന്ത്യ ജയത്തിനു തുല്യമായ സമനില പിടിച്ചിരുന്നു. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്താണ് കളി സമനിലയാക്കിയത്. 97 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ചേതേശ്വർ പൂജാര (77), രോഹിത് ശർമ്മ (52) എന്നിവരും തിളങ്ങി. ഇവർക്കെല്ലാം ഉപരി ആറാം വിക്കറ്റിൽ അശ്വിൻ-വിഹാരി സഖ്യം നടത്തിയ ചെറുത്തുനില്പിൻ്റെ പേരിലാണ് ഈ ടെസ്റ്റ് ഓർമ്മിക്കപ്പെടുക. 43.4 ഓവറുകളാണ് ഈ സഖ്യം അതിജീവിച്ചത്. 62 റൺസിൻ്റെ കൂട്ടുകെട്ടും ഇവർ ഉയർത്തി. അശ്വിൻ 39ഉം വിഹാരി 23ഉം റൺസെടുത്ത് പുറത്താവാതെ നിന്നു.

Story Highlights – BCCI Vice-President Rajeev Shukla Criticizes Team India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top