മരട് ഫ്ലാറ്റ് പൊളിച്ചിട്ട് ഒരു വർഷം; ഇനിയും പൂർണ്ണമായി നഷ്ടപരിഹാരം ലഭിക്കാതെ ഫ്ലാറ്റ് ഉടമകൾ

മരടിൽ ഫ്ലാറ്റുകൾ നിലംപൊത്തി ഒരുവർഷം തികയുമ്പോഴും ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം ഇപ്പോഴും പൂർണമായും നൽകിയിട്ടില്ല. ബിൽഡർമാർ പണം നൽകാത്തതാണ് ഇതിന് കാരണം. ഫ്ലാറ്റ് പൊളിച്ചപ്പോൾ നാശമുണ്ടായ സമീപവാസികൾക്കും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. അതേസമയം ഫ്ലാറ്റ് പൊളിക്കാനും ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം നൽകാനുമൊക്കെയായി സംസ്ഥാന സർക്കാരിന് ഇതുവരെ ചെലവായത് 66 കോടിയിലേറെ രൂപയാണ്.
ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം പൊളിക്കലിന്റെ ഭാഗമായി ലഭിച്ചിരുന്നു. 12 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ ഇനിയും കിട്ടാനുണ്ട്. ബിൽഡർമാർ പണം നൽകാത്തതാണ് പ്രശ്ന കാരണം. ഫ്ലാറ്റ് പൊളിച്ചപ്പോൾ കേടുപാടുകൾ പറ്റിയ വീടുകൾക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഫ്ലാറ്റ് പൊളിക്കാൻ അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിച്ചവർക്കു വാടകയും നൽകിയില്ല.
Read Also : മരട് ഫ്‌ളാറ്റ് പൊളിക്കല്‍; സര്‍ക്കാര്‍ ആകെ ചെലവിട്ടത് മൂന്നര കോടിയില്‍ അധികം രൂപ
അതേസമയം ഫ്ലാറ്റ് പൊളിക്കാനും ഉടമകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനുമൊക്കെയായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 66 കോടിയിലേറെ രൂപയാണ്. ബിൽഡർമാർ പണം കെട്ടിവച്ചാൽ മാത്രമേ സർക്കാരിനും ചിലവായ പണം തിരിച്ചു പിടിക്കാനാവൂ. അല്ലെങ്കിൽ ബിൽഡർമാർക്കെതിരെ റവന്യു റിക്കവറി നടപടികൾ സ്വീകരിക്കേണ്ടി വരും. ഇതിനിടെ സംസ്ഥാന സർക്കാർ അനുമതി നൽകിയാൽ പ്രദേശവാസികളുടെ നഷ്ടപരിഹാരം നൽകാമെന്ന് മരട് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights – Maradu flat owners not yet received full fcompensation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here