തൊടുപുഴ നഗരസഭയിൽ യുഡിഎഫ്-ബിജെപി പരസ്യ കൂട്ടുകെട്ട്

തൊടുപുഴ നഗരസഭയിൽ യുഡിഎഫ്-ബിജെപി പരസ്യ കൂട്ടുകെട്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് ചെയ്തു. മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികൾ യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കും ലഭിച്ചു. ഇതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ നഗരസഭ ഭരിക്കുന്ന എൽഡിഎഫ് വലിയ പരാജയം ഏറ്റുവാങ്ങി.

തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ടുകെട്ട് യുഡിഎഫും ബിജെപിയും തുടരുകയാണെന്ന് എൽഡിഎഫ് ആരോപിച്ചു. എൽഡിഎഫിന്റെ രാഷ്ട്രീയ അധാർമികതയ്ക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പെന്ന് യുഡിഎഫ് മറുപടി നൽകി.

Story Highlights – BJP, UDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top