കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ സുപ്രിം കോടതി നിയോഗിച്ച സമിതിക്ക് എതിരെ കോണ്‍ഗ്രസും

Farmers' organizations reject five proposals

കാര്‍ഷിക നിയമം പരിശോധിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് എതിരെ കോണ്‍ഗ്രസും രംഗത്ത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. വിദഗ്ധ സമിതി അംഗങ്ങളില്‍ മൂന്ന് പേര്‍ നിയമത്തെ പിന്തുണയ്ക്കുന്നവരെന്നും കോണ്‍ഗ്രസ്. മന്ത്രിമാര്‍ക്ക് കഴിയാത്ത കാര്യം സമിതിക്ക് എങ്ങനെ സാധിക്കുമെന്നും ചോദ്യം. ജനാധിപത്യ വിരുദ്ധ നിയമം പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ നിലപാടെന്നും കോണ്‍ഗ്രസ്.

Read Also : കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി

കൂടാതെ, പഞ്ചാബില്‍ നിന്നുള്ള 32 കര്‍ഷക സംഘടനകള്‍ യോഗം ചേരുന്നുണ്ട്. സംയുക്ത സമര സമിതി നാളെ യോഗം ചേരുമെന്നാണ് വിവരം.

അതേസമയം കോടതി സമിതിയെ നിയമിച്ചത് തൃപ്തികരമല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കര്‍ഷകര്‍ സംസാരിക്കാന്‍ താത്പര്യപ്പെടുന്നത് സര്‍ക്കാരിനോടാണ്. പുതിയ നിയമം കൊണ്ടുവരികയാണ് വേണ്ടത്. എല്ലാവരുമായി ചര്‍ച്ച നടത്തണമെന്നും നിലപാട് വ്യക്തമായ ശേഷം സംയുക്ത സമരത്തില്‍ തീരുമാനം എടുക്കുമെന്നും യെച്ചൂരി.

Story Highlights – congress, farm bill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top