തമ്പിയും തമ്പി കുഞ്ഞനും; പറവൂരിൽ നിന്നൊരു സൗഹൃദ കാഴ്ച

വടക്കൻ പറവൂരിൽ നിന്ന് ഒരു വ്യത്യസ്തമായൊരു കൂട്ടുകെട്ടിന്റെ കഥയാണ്. ലോട്ടറി വിൽപനക്കാരൻ തമ്പിയും തമ്പി കുഞ്ഞൻ എന്ന നായയുമാണ് കഥയിലെ താരങ്ങൾ.

നോർത്ത് പറവൂർ തിരുത്തിപ്പുറം മാർക്കറ്റിൽ ലോട്ടറി വിൽപനക്കാരനാണ് ഒറവൻതുരുത്ത് സ്വദേശി തമ്പി. രാവിലെ ആറരക്ക് മുമ്പ് തന്നെ മാർക്കറ്റിൽ എത്തുന്ന തമ്പിയെ കാത്ത് ഒരു ചങ്ങാതിയുണ്ട്്
റോഡിന് അപ്പുറത്ത്. ഒരു നായ…!നാൽക്കാലിയെന്ന് വിളിക്കാനാവില്ല. കാരണം ഈ നായക്ക് ഒരു കാലില്ല. കണ്ട മാത്രയിൽ മൂന്നു കാലിൽ റോഡ് മുറിച്ച് തമ്പിയുടെ അടുത്തേക്ക്.

തമ്പി അൽപം വൈകിയതുകൊണ്ട് ആളിത്തിരി പരിഭവത്തിലാണ്. ഇഷ്ട ഭക്ഷണമായ ബിസ്‌ക്കറ്റ് വാങ്ങാതെ ആദ്യം കുറച്ച് പിണക്കം കാട്ടിയെങ്കിലും. തമ്പിയണ്ണന്റെ സ്റ്റേഹത്തിന് മുന്നിൽ ഒടുക്കം തോറ്റു.\

2018ലെ പ്രളയത്തിനു ശേഷമാണ് തമ്പി നായയെ കാണുന്നത്. തമ്പിയുടെ കൂട്ടുകാരന് തമ്പി കുഞ്ഞൻ എന്നാണ് നാട്ടുകാർ പേരിട്ടിരിക്കുന്നത്. തമ്പിയുടെ ലോട്ടറി വിറ്റുപോകാത്തപ്പോൾ നാട്ടുകാരാണ് തമ്പികുഞ്ഞന് ഭക്ഷണം നൽകുന്നത്. എന്നിട്ടും തങ്ങളോട് കൂട്ടുകൂടാത്ത കുഞ്ഞന്റെ തമ്പിയോട് മാത്രമുള്ള സൗഹൃദത്തിന്റെ ഗുട്ടൻസ് നാട്ടുകാർക്ക് പിടികിട്ടുന്നില്ല.

Story Highlights – dog and man friendship paravoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top