എറണാകുളം ജില്ലയിൽ എൽഡിഎഫിൽ പൊട്ടിത്തെറി

Explosion LDF Ernakulam district

എറണാകുളം ജില്ലയിൽ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐഎമ്മും എൽഡിഎഫും ആയുള്ള മുഴുവൻ ബന്ധവും ഉപേക്ഷിച്ചതായി എൻസിപി എറണാകുളം ജില്ലാ കമ്മിറ്റി പറഞ്ഞു. സിപിഐഎമ്മുമായി സഹകരിക്കേണ്ടതില്ലെന്ന് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും ജില്ലാ പ്രസിഡണ്ട് ടി പി അബ്ദുൾ അസീസ് 24നോട് പറഞ്ഞു.

ടിപി പീതാംബരൻ മാസ്റ്റർ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ജില്ലയിൽ സിപിഐഎമ്മും ഇടതുമുന്നണിയുമായി സഹകരിക്കുന്നില്ലെന്ന് തീരുമാനത്തിൽ എൻസിപി എത്തിച്ചേർന്നത്. എൻസിപിയെ ജില്ലയിൽ സിപിഐഎം ചതിച്ചെന്ന് നേതാക്കൾ പറഞ്ഞു. സിപിഐഎമ്മുമായി സഹകരിച്ച് ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്നും എൻസിപി ജില്ലാ പ്രസിഡണ്ട് ടിപി അബ്ദുൽ അസീസ് വ്യക്തമാക്കി.

സിപിഐഎമ്മിൻ്റെ നടപടി മാടമ്പിത്തരം ആണെന്നും എൻസിപി. സിപിഐഎമ്മിൻ്റെ ബീ ടീം അല്ല എൻസിപി എന്നും നേതാക്കൾ പറഞ്ഞു. അതേസമയം എൻസിപി നേതാക്കളുമായി സമവായ ചർച്ച വേണ്ട എന്ന തീരുമാനത്തിലാണ് ജില്ലയിൽ സിപിഐഎം.

Story Highlights – Explosion in LDF in Ernakulam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top