Advertisement

കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് അതീവ ഗുരുതരാവസ്ഥയിൽ; ശസ്ത്രക്രിയക്ക് വിധേയനാക്കി

January 12, 2021
Google News 1 minute Read

കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് അതീവ ഗുരുതരാവസ്ഥയിൽ. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്നലെയാണ് കെ. വി വിജയദാസിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് നടത്തിയ സ്‌കാനിംഗിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. ന്യൂറോ സർജറി വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വിജയദാസ്.

Story Highlights – K V Vijayadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here