ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ; ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കോടതി സമയം കഴിഞ്ഞതിനെ തുടർന്ന് കേസ് മാറ്റുകയായിരുന്നു. നിർണായക രേഖകൾ സമർപ്പിക്കാമെന്ന് സിബിഐ അറിയിച്ചിരുന്നെങ്കിലും ഇതുവരെ സമർപ്പിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

Story Highlights – Lavalin case in Supreme Court today; A bench headed by Justice UU Lalith will consider the case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top