Advertisement

ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി;സിബിഐ അന്വേഷണത്തിലുളള സ്റ്റേ നീക്കി ഹൈക്കോടതി

January 12, 2021
2 minutes Read

ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണത്തിലുളള സ്റ്റേ നീക്കി ഹൈക്കോടതി. സർക്കാരിന്റെയും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെയും ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. സംസ്ഥാന സർക്കാറിനെ കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി.

എഫ്‌സിആർഎ നിയമങ്ങളടക്കമുള്ള സിബിഐയുടെ വാദങ്ങൾ കണക്കിലെടുത്താണ് കോടതി വിധി.

പദ്ധതിയിൽ ക്രമക്കേട് ഉണ്ടായിയെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വേഷണം. ഉദ്യോഗസ്ഥർക്കെതിരായ അന്വേഷത്തിനുള്ള സ്‌റ്റേ കേസിനെ ബാധിക്കുന്നുവെന്നുമാമ് സിബിഐ കോടതിയെ ധരിപ്പിച്ചത്.

Story Highlights – High court reverses stay on CBI probe in Life Mission case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top