ഭാര്യയേയും ഭാര്യാ മാതാവിനേയും കൊന്ന് ശരീരം വെട്ടിനുറുക്കി യുവാവ്; ക്രൂരകൃത്യം മക്കളുടെ കൺമുന്നിൽ

ഭാര്യയേയും ഭാര്യാ മാതാവിനേയും കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി യുവാവ്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. മക്കളുടെ കൺമുന്നിലായിരുന്നു യുവാവിന്റെ ക്രൂരകൃത്യം. കൊലപാതകത്തിന് ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പടിഞ്ഞാറൻ ത്രിപുരയിലെ ഹപാനിയ നിവാസിയാണ് യുവാവ്. ഇന്നലെയാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്. ഭാര്യയേയും ഭാര്യാ മാതാവിനേയും കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ തൊട്ടടുത്ത മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. ബോധം വന്നതിന് ശേഷം ഇയാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന സ്ത്രീകളെയും അവർക്കു മുന്നിൽ പേടിച്ചരണ്ട് നിലവിളിച്ചിരിക്കുന്ന കുട്ടികളെയുമാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.

Story Highlights – Tripura Man Kills Wife, Her Mother, Chops Their Bodies In Front Of Children

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top