ശിശുക്ഷേമ സമിതി സംരക്ഷണമേറ്റെടുത്ത പെണ്‍കുട്ടിയുടെ മരണം; പ്രതിഷേധവുമായി ബന്ധുക്കള്‍

കൊച്ചിയില്‍ ശിശുക്ഷേമ സമിതി സംരക്ഷണമേറ്റെടുത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. കാക്കനാട് ചില്‍ഡ്രണ്‍സ് ഹോമിന് മുന്‍പില്‍ കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. കാലടി സ്വദേശിയായ പതിനാലുകാരി കഴിഞ്ഞദിവസമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു.

കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമസമിതി ഏറ്റെടുത്തിന് ശേഷം ബന്ധുക്കള്‍ക്ക് കുട്ടിയെ കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് പരാതി. ശിശുക്ഷേമസമിതി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തശേഷം ഒരു സ്വകാര്യ കെയര്‍ ഹോമിലേക്ക് കൈമാറുകയായിരുന്നു ചെയ്തത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

Story Highlights – Death of a girl taken care by the Child Welfare Committee; Relatives in protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top