ആളുകൾ ഫോട്ടോ എടുക്കുന്നത് പാപ്പാനോട് പരാതിപ്പെടുന്ന ആന; വൈറൽ വിഡിയോ

ആളുകൾ തൻ്റെ ഫോട്ടോ എടുക്കുന്നത് പാപ്പാനോറ്റ് പരാതിപ്പെടുന്ന ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വെറും 18 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ആണ് സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്.
Andal from Shrirangam temple being shy of camera as she talks to her mahout ❤? pic.twitter.com/mHqJNoTCUq
— Gannuprem (@Gannuuprem) December 26, 2020
ആളുകൾ തൻ്റെ ഫോട്ടോ എടുക്കുന്നതിൽ പരാതിയുമായാണ് ആന പാപ്പാനരികിലേക്ക് എത്തുന്നത്. വാതില്പടിയിൽ ഇരിക്കുന്ന പപ്പാനോട് ആന പരാതിപ്പെടുന്നതും ആനയുടെ തുമ്പിക്കൈയിൽ പിടിച്ച് അയാൾ ആശ്വസിപ്പിക്കുന്നതും വിഡിയോയിലുണ്ട്. ചില നേർത്ത ശബ്ദങ്ങൾ പുറപ്പെടുവിച്ച് ആന പാപ്പാനോട് സംസാരിക്കുന്നുമുണ്ട്. അതാണ് ഈ വിഡിയോയിലെ ഏറ്റവും വലിയ കൗതുകം.
രണ്ടര ലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടത്. 4300ഓളം പേർ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 26നു പങ്കുവച്ച വിഡിയോ ആണ് ഇത്.
Story Highlights – elephant complaining about people taking her pics to mahout goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here